pranaya-vilasam

സൂപ്പർ ശരണ്യ എന്ന ചിത്രത്തിനു ശേഷം അർജുൻ അശോകൻ,അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പ്രണയ വിലാസംഎന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു, മിയ, ഹക്കീം ഷാ, മനോജ് കെ .യു തുടങ്ങിയ വരാണ് മറ്റ് താരങ്ങൾ.ചാവറ ഫിലിംസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവഹിക്കുന്നു. തിരക്കഥ,സംഭാഷണം ജ്യോതിഷ് എം,സുനു എ. വി ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമാണം. സുഹൈൽ കോയ,മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകരുന്നു. പി.ആർ. ഒ എ. എസ്. ദിനേശ്.