
തെലുങ്ക് ചലച്ചിത്രലോകത്ത് പ്രമേയത്തിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയനായ താരമാണ് അദിവ് ശേഷ്. ഗൂഡ്ചരി,മേജർ, ഹിറ്റ് 2 തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം.ഗൂഡ്ചരിയുടെ തുടർച്ചയായി ജി 2 എന്ന ചിത്രവുമായി അദിവ് ശേഷ് എത്തുന്നു. അദിവിന്റെ കഥയിൽ വിനയ്കുമാർ സിരിഗിനീടി ആണ് സംവിധാനം. ജനുവരി 9ന് ചിത്രത്തിന്റെ പ്രീവിഷൻ വീഡിയോ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് അണിയറപ്രവർത്തകർ. മേജറിന്റെ എഡിറ്ററായ വിനയ്കുമാർ സിരിഗിനീടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ബിഗ്ബഡ്ജറ്റ് പാൻ ഇന്ത്യനായാണ് ഒരുങ്ങുന്നത്. പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്സ്, എ.കെ. എന്റർടെയ്ൻമെന്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറുകളിൽ ടി.ജി വിശ്വപ്രസാദും അഭിഷേക് അഗർവാളും ചേർന്നാണ് നിർമ്മാണം.