
വിഴിഞ്ഞത്തിന്റെ സൂര്യപുത്രൻ അഡ്വ. ജയരാമനായി അനൂപ് മേനോൻ. മണ്ഡലത്തിന്റെ പല ഭാഗത്തും ഖദർ വസ്ത്രധാരിയായുള്ള അഡ്വ. ജയരാമന്റെ ഫ്ളക്സ് ബോർഡുകൾ ഉയർന്നു. രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവഹിക്കുന്ന തിമിംഗലവേട്ട എന്ന ചിത്രത്തിലാണ് അഡ്വ.ജയരാമാനായി അനൂപ് മേനോൻ എത്തുന്നത്. എം.എൽ. എ ആയശേഷം വിവാഹം എന്നതാണ് ജയരാമന്റെ തീരുമാനം.പൊളിറ്റിക്കൽ സറ്റയർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി , ജഗദീഷ്, വിജയരാഘവൻ, മണിയൻപിള്ള രാജു, കോട്ടയം രമേശ്, നന്ദു, കുഞ്ഞികൃഷ്ണ ൻ മാഷ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പ്രദീപ് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ജയ്പൂർ, മുംബയ് എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും. ഗാനരചന ബി.കെ. ഹരിനാരായണൻ, സംഗീതം: ബിജിബാൽ. പ്രൊഡക്ഷൻ കൺട്രോളർ എസ്. മുരുകൻ. വി.എം.ആർ. ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മാണം. പി.ആർ.ഒ. വാഴൂർ ജോസ്.