ലോകം ശ്രദ്ധിച്ച ഒട്ടനവധി സംഭവ ബഹുലമായ വാർത്തകളുടെ വർഷമായിരുന്നു 2022. ഭരണതലത്തെ സുപ്രധാന മാറ്റങ്ങൾക്ക് സാക്ഷിയായാണ് ബ്രിട്ടണിൽ ഈ വർഷം കടന്നു പോകുന്നത്. മഹ്സ അമിനി എന്ന യുവതിയുടെ മരണത്തെ തുടർന്ന് രാജ്യവും കടന്നുള്ള പ്രതിഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമാണ് ഇറാൻ ഭരണകൂടം സാക്ഷ്യം വഹിച്ചത്.

റഷ്യ യുക്രെയിൻ യുദ്ധം, അഫ്ഗാനിസ്ഥാനിലെ ഭരണം പിടിച്ചെടുത്ത താലിബാൻ തുടങ്ങി ലോകത്തെ നടുക്കിയ അധിനിവേശ വാർത്തകളുടെ വർഷം കൂടിയായിരുന്നു 2022. പ്രക്ഷുബ്ധമായ രാഷ്ട്രീയാന്തരീക്ഷവും തകർന്നടിഞ്ഞ സാമ്പത്തിക, സാമൂഹിക അന്തരീക്ഷവും ഋഷി സുനകിന്റെ വരവും ബ്രിട്ടൺ വാർത്തകളിൽ നിറയാൻ കാരണമായി.