ലോക പൊലീസ് എന്ന സ്ഥാനം അമേരിക്കയിൽ നിന്ന് സ്വന്തം പേരിലാക്കാൻ വെമ്പൽ കൊള്ളുന്ന രാജ്യമാണ് ചൈന. അതിനായി രാജ്യങ്ങളെ സാമ്പത്തികമായി വരിഞ്ഞു മുറുക്കുക എന്നതാണ് ചൈന പയറ്റുന്ന തന്ത്രം.

എന്നാൽ ഇപ്പോൾ ചൈനയുടെ ഈ തന്ത്രം കരയിലേയും കടലിലേയും തന്ത്രം ഏഷ്യൻ രാജ്യങ്ങൾ മറികടന്നു തുടങ്ങിയെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇന്ത്യയുടെ സഹായമാണ് പല രാജ്യങ്ങളുടേയും ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. ഏഷ്യൻ മേഖലയിൽ ക്വാഡ് സഖ്യം നിലയുറപ്പിച്ചതിനെ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടാണ് ഇന്ത്യ, ചൈനയുടെ അധീശത്വം അപ്രസക്തം ആക്കികൊണ്ട് ഇരിക്കുന്നത്.