af

തിരുവനന്തപുരം.ആൾ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടെന്നീസ് ക്ളബ്ബിൽ നടന്നുവന്ന ടി.നീലകണ്ഠപ്പിള്ള മെമ്മോറിയൽ ദേശീയ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ(അണ്ടർ16) എഫിനോവ ഉമ്മൻ റിച്ചിയും ആദർശ് എസും ചേർന്ന സഖ്യം ചാമ്പ്യൻമാരായി.ശ്രീനാഥ് സി.മേനോൻ ശ്രീകാന്ത് സി.മേനോൻ സഖ്യത്തെ ഇവർ നേരിട്ടുള്ള സെറുകൾക്ക് 6-1,7-6(8) പരാജയപ്പെടുത്തി. സിംഗിൾസിൽ എഫിനോവ റണ്ണറപ്പുമായി.അദ്ദ്വൈതാണ് സിംഗിൾസ് ചാമ്പ്യൻ.മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ ഡോ.മറിയ ഉമ്മന്റെ മകനാണ് എഫിനോവ.തിരുവനന്തപുരം ക്രൈസ്റ്റ്നഗർ ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ്.