celery

ആരോഗ്യഗുണങ്ങൾ ഏറെയുണ്ട് സെലറിയിൽ. നാരുകളാൽ സമ്പന്നമായതിനാൽ ദഹനം സുഗമമാക്കും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ കഴിവുണ്ട്. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച മാർഗമാണ് സെലറി. ഇതിൽ മഗ്‌നീഷ്യവും ഏറെയുണ്ട്. ഉറക്കം സുഗമമാക്കാൻ ഉത്തമം. ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാൽ രോഗങ്ങളെ പ്രതിരോധിക്കും. ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യാൻ കഴിവുള്ളതിനാൽ കായികാദ്ധ്വാനത്തിൽ ഏർപ്പെടുന്നവർ സെലറി കഴിക്കുന്നത് വളരെ നല്ലതാണ്. സെലറി സൂപ്പായോ സാലഡായോ കഴിക്കാമെങ്കിലും സാലഡിനാണ് ഗുണം കൂടുതൽ. ജലാംശം കൂടുതലായതിനാൽ വെള്ളം കുടിക്കുന്നതിന്റെ ഫലം നല്കും. കൊളസ്ട്രോൾ കുറയ്‌ക്കുന്നതിലൂടെ ഹൃദയത്തിന് സംരക്ഷണം നല്കും. കാഴ്ചശക്തി വർദ്ധിപ്പിക്കാനും സഹായകം.