uma-bharti

ചിന്ദ്വാര: ശ്രീരാമനോടും ഹനുമാനോടുമുള്ള ഭക്തി ബി.ജെ.പിയുടെ പകർപ്പവകാശമല്ലെന്ന് മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവ് ഉമാഭാരതി. മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് സംസ്ഥാനത്ത് ഹനുമാൻ ക്ഷേത്രം നിർമ്മിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. ബി.ജെ.പി അനുഭാവികൾചുറ്റും നോക്കിയശേഷം ഏത് പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കണമെന്ന് ഉമ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അവർ വീണ്ടും ബി.ജെ.പിയെ വെട്ടിലാക്കിയത്. മദ്ധ്യപ്രദേശിൽ മദ്യ നിരോധനമാവശ്യപ്പെട്ട് ബാറിന് നേരെ ഉമ കല്ലെറിഞ്ഞതും നേരത്തെ വാർത്തയായിരുന്നു. അതേസമയം തന്നെ പാർട്ടി വേദികളിൽ നിന്ന് മാറ്റി നിറുത്തുന്ന നേതൃത്വത്തിനെതിരെ ഉമയ്‌ക്ക് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുണ്ട്. ഹിന്ദുക്കൾ വീട്ടിൽ ആയുധംസൂക്ഷിക്കണമെന്ന ബി.ജെ.പി എം.പി പ്രജ്ഞാസിംഗ് ഠാക്കൂറിന്റെ വിവാദ പരാമർശത്തെയും അവർ പിന്തുണച്ചു.