ന്യൂഡൽഹി: സാമ്പത്തിക വർഷത്തെ ആദ്യ എട്ട് മാസങ്ങളിൽ നവംബർ വരെയുള്ള ഇന്ത്യയുടെ ധനക്കമ്മി 9.78 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. വാർഷിക എസ്റ്റിമേറ്റിന്റെ 58.9 ശതമാനമാണ് വർദ്ധനയെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
മുൻവർഷത്തെ ധനക്കമ്മി 46.2ശതമാനമാണ്. മൊത്തം വരവ് 14.65 ലക്ഷം കോടി രൂപയും ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ മൊത്തം ചെലവ് 24.43 ലക്ഷം കോടി രൂപയുമാണ്. സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ലക്ഷ്യത്തിന്റെ 64.1 ശതമാ
നവും ആയിരുന്നു ഇത്.
റവന്യൂ വരുമാനം 14.23 ലക്ഷം കോടി രൂപയായിരുന്നു, ഇതിൽ നികുതി വരുമാനം 12.25 ലക്ഷം കോടി രൂപയും നികുതിയേതര വരുമാനം 1.98 ലക്ഷം കോടി രൂപയുമാണ്.
നികുതി-നികുതി ഇതര വരുമാനം ബജറ്റ് എസ്റ്റിമേറ്റിന്റെ 63.3% ഉം 73.5% ഉം ആയിരുന്നു, മുൻ വർഷത്തിൽ ഇത് 73.5%, 91.8% എന്നിവയേക്കാൾ കുറവാണ്.
ആഗോള ഊർജ വിലയിലുണ്ടായ വർദ്ധനയുടെ ആഘാതം കുറയ്ക്കാൻ മെയ് മാസത്തിൽ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചിരുന്നു. എന്നാലും ബഡ്ജറ്റിനേക്കാൾ കൂടുതലുള്ള ജി.എസ്.ടി മൂലമുള്ള അധിക നികുതി വരുമാനവും മറ്റും സാമ്പത്തിക സ്ഥിതിക്ക് ആശ്വാസം നൽകുമെന്ന് കരുതുന്നു.
റവന്യൂ കമ്മി 5.73 ലക്ഷം കോടി രൂപയോ സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് ലക്ഷ്യത്തിന്റെ 57.8 ശതമാനമോ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സാമ്പത്തിക വർഷത്തേക്കുള്ള ഫെഡറൽ ബഡ് ജറ്റ് പ്രഖ്യാപന വേളയിൽ, സാമ്പത്തിക അന്തരം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ 6.7 ശതമാനത്തിൽ നിന്ന് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 6.4 ശതമാനമായി കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.
ഭക്ഷണം, വളം, പെട്രോളിയം തുടങ്ങിയ പ്രധാന സബ്‌സിഡികൾക്കായി ന്യൂഡൽഹി ചെലവഴിച്ചത് ഏകദേശം 3.01 ട്രില്യൺ രൂപയാണ്. ഇത് വാർഷിക ബഡ്ജറ്റ് ലക്ഷ്യത്തിന്റെ 95ശതമാനം ആയിരുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ ബഡ്ജറ്റ് ചെലവിന്റെ 69ത്തി നേക്കാൾ കൂടുതലാണ്.
46.2
മുൻവർഷത്തെ ധനക്കമ്മി 46.2 ശതമാനം