xi

ബീജിംഗ്: യുക്രെയിൻ വിഷയത്തിൽ സമാധാന ചർച്ചകളിലേക്കുള്ള പാത സുഗമമായിരിക്കില്ലെന്നും വിഷയത്തിൽ വസ്തുനിഷ്ഠവും നീതിയുക്തവുമായ നിലപാട് ഉയർത്തിപ്പിടിക്കുന്നത് തുടരുമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ഇന്നലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ വെർച്വൽ കൂടിക്കാഴ്ചയ്ക്കിടെയാണ് ഷീയുടെ പരാമർശം. വിഷയം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാൻ റഷ്യ ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്ന് പുട്ടിൻ സൂചിപ്പിച്ചതായും അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമായി തുടരുമെന്നും ഷീ ചൈനീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം ചൈനയുള്ള സൈനിക സഹകരണം ശക്തമാക്കുമെന്ന് പറഞ്ഞ പുട്ടിൻ ഷീയെ റഷ്യാ സന്ദർശനത്തിനും ക്ഷണിച്ചു.