gold2
സ്വർണ ഇറക്കുമതി തീരുവ

ആഭരണ കയറ്റുമതി വർദ്ധിപ്പിക്കുക ലക്ഷ്യം 
ന്യൂഡൽഹി​: രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയും ഉത്പാദനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന ബഡ്ജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാൻ വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടുവെന്ന് റി​പ്പോർട്ട്. ഈ വർഷം ജൂലായിൽ കറന്റ് അക്കൗണ്ട് കമ്മിയും സ്വർണ ഇറക്കുമതിയും നി​യന്ത്രി​ക്കുന്നതിനായി കേന്ദ്രം സ്വർണ ഇറക്കുമതി തീരുവ 10.75 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയി​രുന്നു. സ്വർണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 12.5ശതമാനമാണ്. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസ് 2.5 ശതമാനത്തിനൊപ്പം സ്വർണത്തി​ന്റെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനം ആയിരിക്കും. "രത്ന-ആഭരണ വ്യവസായം തീരുവ വെട്ടിക്കുറയ്ക്കാൻ വാണിജ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് ഇത് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്പാദനവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിന് മറ്റ് ചില ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ മാറ്റം വരുത്താനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറി​യി​ച്ചു.