
മോസ്കോ: യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവർക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇത്തവണ പുതുവർഷ ആശംസകൾ അറിയിക്കില്ല. യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഉപരോധങ്ങളെ തുടർന്നാണ് തീരുമാനമെന്നും ഇവരുമായി തങ്ങൾക്ക് നിലവിൽ ആശയവിനിമയമില്ലെന്നും ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കൊവ് പറഞ്ഞു.