
കൊവിഡ് കാലയളവിലെ നിയന്ത്രണങ്ങളിൽ പലർക്കും മാനസിക ഉല്ലാസത്തിനായി ഉപകാരപ്പെട്ട വീഡിയോ സ്ട്രീമിംഗ് ആപ്പുകളിലൊന്നായിരുന്നു നെറ്റ്ഫ്ളിക്സ്. വീടുകൾക്കുള്ളിൽ അടച്ചിടപ്പെട്ട അവസ്ഥയിൽ മാനസികസംഘർഷ ലഘൂകരണത്തിനായി നിരവധിപ്പേർ നെറ്റ്ഫ്ലിക്സിനെ തിരഞ്ഞെടുത്തതോടെ ആഗോളതലത്തിൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിൽ കുതിച്ചുചാട്ടം തന്നെ കമ്പനി രേഖപ്പെടുത്തിയിരുന്നു. കൊവിഡിന് ശേഷം തിയേറ്ററുകൾ വീണ്ടും ദീർഘകാലം അടഞ്ഞുകിടന്ന സാഹചര്യത്തിലും പല സിനിമകൾക്കും പുതുജീവൻ നൽകാനും നെറ്റ്ഫ്ളിക്സ് അടക്കമുള്ള ഒടിടി പ്ളാറ്റ്ഫോമുകൾക്ക് കഴിഞ്ഞിരുന്നു.
കൊവിഡ് കാലയളവിൽ ആരംഭിച്ച നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകളിൽ ഭൂരിഭാഗം എണ്ണവും ഉപഭോക്താക്കൾ ഇപ്പോഴും തുടർന്നും ഉപയോഗിച്ച് വരുന്നുണ്ട്. തിയേറ്ററുകൾക്ക് സമാന്തരമായ പ്രേക്ഷകർ ആഗോളതലത്തിലുള്ളതിനാൽ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ചിത്രങ്ങൾ പോലെ തന്നെ നെറ്റ്ഫ്ളിക്സിൽ അധികം പ്രേക്ഷകർ കാണുന്ന ചിത്രങ്ങൾക്ക് വലിയ ജനപ്രീതിയാണ് ലഭിച്ച് വരുന്നത്. ഇത്തരം ചിത്രങ്ങളക്കുറിച്ച് സിനിമാ പ്രേമികളുടെ അന്വേഷണത്തിനിടയിൽ ഈ വർഷം തങ്ങളുടെ പ്ളാറ്റ്ഫോമിൽ ഏറ്റവും കൂടുതൽ പേർ കണ്ടാസ്വാദിച്ച 20 സിനിമകളുടെ ലിസ്റ്റ് നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടിരുന്നു.
സ്വീകാര്യതയിൽ മുന്നിലെത്തിയ പത്ത് ഇംഗ്ളീഷ് ചിത്രങ്ങളും, ഇംഗ്ളീഷ് ഇതര ചിത്രങ്ങളും അടങ്ങിയതാണ് ലിസ്റ്റ്. ഇംഗ്ളീഷ് ഇതര ചിത്രങ്ങളുടെ ലിസ്റ്റിൽ ഒരു ഇന്ത്യൻ ചിത്രം പോലും ഇടംപിടിച്ചിട്ടില്ല.
•ടോപ്പ് 10 ഇംഗ്ളീഷ് ചിത്രങ്ങൾ
1. ദ് ഗ്രേ മാന്‍
2. ദി ആഡം പ്രോജക്റ്റ്
3. പര്‍പ്പിള്‍ ഹേര്‍ട്ട്സ്
4. ഹസില്‍
5. ദ് ടിന്‍ഡര്‍ സ്വിന്‍ഡ്‍ലര്‍
6. ദ് സീ ബീസ്റ്റ്
7. എനോള ഹോംസ് 2
8. സീനിയര്‍ ഇയര്‍
9. ദ് മാന്‍ ഫ്രം ടൊറോന്‍റോ
10. ഡേ ഷിഫ്റ്റ്
•ടോപ്പ് 10 ഇംഗ്ളീഷ് ഇതര ചിത്രങ്ങൾ
1. ട്രോള്‍
2. ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്
3. ബ്ലാക്ക് ക്രാബ്
4. ത്രൂ മൈ വിന്‍ഡോ
5. ദ് ടേക്ക്ഡൗണ്‍
6. ലവിംഗ് അഡള്‍ട്ട്സ്
7. കാര്‍ട്ടര്‍
8. മൈ നെയിം ഈസ് വാന്‍ഡെറ്റ
9. റെസ്റ്റ്ലെസ്
10. ഫ്യൂരിയോ