
ബീജിംഗ് : യു.എസ് അംബാസഡറായിരുന്ന ക്വിൻ ഗാങ്ങിനെ ( 56 ) രാജ്യത്തിന്റെ പുതിയ വിദേശകാര്യ മന്ത്രിയായി പ്രഖ്യാപിച്ച് ചൈന. നിലവിലെ വിദേശകാര്യ മന്ത്രി വാംഗ് യീയ്ക്ക് മാർച്ച് 5 വരെ കാലാവധിയുണ്ടായിരുന്നെങ്കിലും ഇന്നലെ അപ്രതീക്ഷിത പ്രഖ്യാപനം നടത്തുകയായിരുന്നു. 69കാരനായ വാംഗ് യീയെ അടുത്തിടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തിയിരുന്നു. പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി അംഗവും ഷീ ജിൻപിംഗിന്റെ അടുത്ത അനുയായിയുമായ ക്വിൻ മുമ്പ് വിദേശകാര്യ മന്ത്രാലയ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.