
തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ പഴുതടച്ച സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ തീരുമാനം. ആഘോഷ പരിപാടികൾ നടക്കുന്നിടത്ത് കൂടുതൽ സേനയെ വിന്യസിച്ച് ത്രിതല സുരക്ഷാ സംവിധാനമാണ് പൊലീസ് ഒരുക്കുന്നത്. കൂടാതെ കഴിഞ്ഞ ആഘോഷങ്ങളിൽ പ്രശ്നമുണ്ടായിട്ടുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.
സുരക്ഷാ പരിശോധനയുടെ ഭാഗമായി 80 ചെക്കിങ് പോയിന്റുകളാണ് നഗരത്തിലുണ്ടാവുക. മദ്യപിച്ചും മറ്റു ലഹരികൾ ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഴുവൻ പൊലീസിനെയും വിന്യസിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.