
കറാച്ചി: പാകിസ്ഥാനിൽ ഹിന്ദു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തലവെട്ടി. സിന്ധ് പ്രവിശ്യയിലെ സിൻജാരോ നഗരത്തിലാണ് സംഭവം. ദയ ഭീൽ (44) എന്ന സ്ത്രീയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. മൃതദേഹം ഗോതമ്പുപാടത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. ഗോത്ര വിഭാഗത്തിൽപ്പെട്ട ദയ വിധവയും അഞ്ച് കുട്ടികളുടെ മാതാവുമാണ്.
സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാകിസ്ഥാൻ നിറവേറ്റണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.