
ന്യൂഡൽഹി: ജിം ഉടമ മൂന്നംഗ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. മഹേന്ദ്ര അഗവാൾ (45) ആണ് മരിച്ചത്. ഈസ്റ്റ് ഡൽഹിയിലെ പ്രീത് വിഹാറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ മഹേന്ദ്ര തന്റെ ഓഫീസിൽ ഇരിക്കുപ്പോൾ ആയുധധാരികളായ മൂന്ന് പേർ എത്തി അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
പ്രതികൾ രക്ഷപ്പെടുന്നതിന് മുൻപ് സിസിടിവിയിൽ ഘടിപ്പിച്ചിരുന്ന റെക്കോഡിംഗ് ഉപകരണങ്ങളും എടുത്തുകൊണ്ടുപോയി. അക്രമികളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.