mohanlal-spadikam

സ്ഫടികം എന്ന വിസ്‌മയം പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും എത്താൻ ഇനി അധിക ദിവസങ്ങളില്ല. ഒരുകോടി രൂപ മുതൽമുടക്കിലാണ് ചിത്രത്തിന്റെ റീ മാസ്‌റ്ററിംഗ് നടന്നുകൊണ്ടിരിക്കുന്നത്. ചില രംഗങ്ങളെല്ലാം സംവിധായകൻ ഭദ്രൻ വീണ്ടും ചിത്രീകരിക്കുകയും ചെയ‌്തു. ഇപ്പോഴിതാ സ്ഫടികത്തിലെ ഏറ്റവും ഹൈലൈറ്റായ ഏഴിമല പൂഞ്ചോല എന്ന ഗാനത്തിന്റെ റീ റെക്കോഡിംഗ് രംഗങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

""Ezhimala Poonchola ""
Spadikam 4K 🔥 🔥 🔥

Posted by The Complete Actor on Friday, 30 December 2022

മോഹൻലാലും ചിത്രയും ആലപിച്ച ഗാനം മഹാനടൻ വീണ്ടും ആലപിക്കുന്ന ദൃശ്യങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു. ''കൊഞ്ചടി കൊഞ്ചടി ആറ്റുമുത്തേ'' എന്ന വരികൾ അതേ താളത്തിൽ ശബ്‌ദത്തിലും റെയ‌്ബാൻ വച്ച് ആലപിക്കുന്ന ലാൽ വീണ്ടും വിസ്‌മയം തീർക്കുകയാണ് പ്രേക്ഷകന് മുന്നിൽ. സംഗീത സംവിധായകൻ എസ്.പി വെങ്കിടേഷ്, ഭദ്രൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ലാലിന്റെ ആലാപനം.

സ്ഫടികത്തിന്റെ വിജയത്തിളക്കം തിയേറ്ററിൽ ആസ്വദിക്കാൻ കഴിയാത്ത യുവജനതയ‌്ക്ക് വേണ്ടിയാണ് റീ മാസ്‌റ്ററിംഗ് ചെയ‌്ത് ചിത്രം പുറത്തിറക്കുന്നതെന്ന് ഭദ്രൻ പ്രതികരിച്ചിരുന്നു.