
ബോളിവുഡ് പ്രിയതാരം ശ്രീദേവിയുടെ മകളാണ് ജാൻവി കപൂർ. ഹിന്ദിയിൽ മാത്രമല്ല മലയാളത്തിലും തമിഴിലും താരത്തിന് ആരാധകർ ഉണ്ട്. നിരവധി യുവ ആരാധകരുള്ള നടി സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധനേടാറുണ്ട്.
ഫിറ്റ്നസിന്റെയും ഫാഷന്റെയും കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തുന്ന താരം കൂടിയാണ് ജാൻവി. എത്ര തിരക്കുണ്ടെങ്കിലും ഫിറ്റ്നസിന്റെ കാര്യത്തിൽ വീട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ല. കൂടാതെ ഫിറ്റ്‌നസിന്റെയും വ്യായാമത്തിന്റെയും പ്രധാന്യത്തെക്കുറിച്ച് നിരന്തരം പോസ്റ്റുകളും താരം സോഷ്യൽ മീഡിയയിൽ പങ്ക് വയ്‌ക്കാറുമുണ്ട്.
ഇപ്പോഴിതാ ജാൻവി കപൂറിന്റെ ഒരു വർക്കൗട്ട് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് താരം ജിമ്മിൽ ലഗ് വർക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ജാൻവിയുടെ ട്രെയ്‌നറാണ് വർക്കൗട്ട് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
തമിഴ് ചിത്രമായ 'കൊലമാവ് കോകില'യുടെ ഹിന്ദി റീമേക്കായ 'ഗുഡ് ലക്ക് ജെറി' എന്ന ചിത്രത്തിൽ നായികയായി ജാൻവി എത്തിയിരുന്നു. മലയാളത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ 'ഹെലന്റെ' റീമേക്കായ 'മിലി'യും 'ഗുഡ് ലക്ക് ജെറി'യുമാണ് ആണ് ജാൻവി കപൂറിന്റെ ഒടുവിൽ പ്രേക്ഷകരിലേയ്ക്ക് എത്തിയ സിനിമ.