employees

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ആർജിതാവധി സറണ്ടർ (ലീവ് സറണ്ടർ) അനുവദിച്ചു. കൊവിഡിനെ തുടർന്ന് മരവിപ്പിച്ച ലീവ് സറണ്ടറാണ് ഇപ്പോൾ പുനസ്ഥാപിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി. തുക മാർച്ച് 20 മുതൽ പിഎഫിൽ ലയിപ്പിക്കും. 4 വർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ.

സംസ്ഥാനത്തെ സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് ലീവ് സറണ്ടർ മരപ്പിച്ച ഉത്തരവ് ഡിസംബർ 31വരെ നീട്ടിയിരുന്നു. ഒരു മാസത്തെ ശമ്പളമാണ് ജീവനക്കാർക്ക് ലീവ് സറണ്ടറായി ലഭിക്കുന്നത്. ഒരു വർഷത്തെ അവധിയിൽ ഉപയോഗിക്കാത്ത 30 അവധികൾ സറണ്ടർ ചെയ്യാം.