ss

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാം പാർവതി ദമ്പതികളുടേത്. ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ആരാധകർക്കായി കുടുംബചിത്രം പങ്കുവച്ചു. അടുത്തിടെ നടന്ന ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ച് നടന്ന ഹൽദി ചടങ്ങിൽ ജയറാമും കുടുംബവും പങ്കെടുത്തിരുന്നു. അതേ പരിപാടിയിൽ നിന്നുള്ള ചിത്രമാണ് പുതുതായി കാളിദാസ് പങ്കുവച്ചത്. പ്രതീക്ഷകൾ നൽകുന്ന പുതുവർഷമാണിത്. എന്താണ് നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നതെന്ന് പറയാൻ പറ്റില്ല. അത് എന്തുമാകാം. ചിലപ്പോൾ ഒന്നും ഉണ്ടാവുകയുമില്ല. നിങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്കൊന്ന് തിരിഞ്ഞുനോക്കുക,​ നിങ്ങൾ നടന്നുതീർത്ത വഴികൾ പിന്നിൽ കാണാനാകും. കാളിദാസ് കുറിച്ചു. ജയറാമിന്റെയും പാർവതിയുടെയും മകളായ മാളവിക പുതുവർഷത്തിൽ അഭിനയ രംഗത്തേക്ക് വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ജയറാമിനൊപ്പം മാളവിക പരസ്യ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവനാണ് ജയറാം അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ ചിത്രം.