തൃശൂർ: കേരള ബാങ്ക് ബി ദ് നമ്പർ വൺ ഫിനാലെ 2023 സംസ്ഥാന തല പ്രഖ്യാപനം ജനുവരി മൂന്നിന് രാവിലെ 10 മണിക്ക് തൃശൂർ ജവഹർലാൽ കൺവെൻഷൻ സെന്ററിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിക്കും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ട മുറിക്കൽ, കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ മുൻ എം. എൽ. എ, ബാങ്കിന്റെ ഡയക്ടർമാർ, സി.ഇ. ഒ പി. എസ്. രാജൻ, എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.സി. സഹദേവൻ, ചീഫ് ജനറൽ മാനേജർ റോയ് എബ്രഹാം, ജനറൽ മാനേജർമാർ തുടങ്ങിയവർ നേതൃത്വം നൽകും. ഏഷ്യയിലെ ഒന്നാം നമ്പർ സഹകരണ ബാങ്കായ കേരള ബാങ്കിനെ ലോകത്തിലെ തന്നെ മികച്ച സഹകരണ ബാങ്കാക്കുകയെന്നതാണ് ലക്ഷ്യമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.