ബാബ വാംഗയ്ക്ക് ഇതാ ഒരു പകരക്കാരൻ, കൊറോണയല്ല 2023 നെ വിഴുങ്ങാൻ മറ്റൊരു കൊടും വൈറസ് എത്തുമെന്ന് പ്രവചനം. മനുഷ്യ കുലത്തെ അടപടലെ നശിപ്പിക്കാൻ, സർവ്വനാശം വിതയ്ക്കാൻ അതി ഭീകരനായ ഒരു വൈറസ് ഉടൻ തലപൊക്കും. 2023 അതിനിർണ്ണായക വർഷമെന്നാണ് പ്രവചനം. കൊറോണയെക്കാൾ ശക്തമായ പുതിയൊരു മഹാമാരിയാണ് 2023ല്‍ സംഭവിക്കാൻ പോകുന്നതെന്ന് അഥോസ് സലോമി പറയുന്നു. ആരാണ് ഞെട്ടലുളവാക്കുന്ന ഈ പ്രവചനത്തിന് പിന്നിൾ? ബ്രസീലിയന്‍ ജ്യോതിഷിയായ അഥോസ് സലോമിയാണ് ഈ നിർണ്ണായക പ്രവചനം നടത്തിയത്. ബ്രസീലിയന്‍ ജ്യോതിഷിയായ അഥോസ് സലോമിയുടെ പ്രവചനങ്ങൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്. പുതിയ പ്രവചന പ്രകാരം, അതിഭീകരനായ ഒരു വൈറസ് മനുഷ്യനെ കാത്തിരിക്കുന്നുണ്ട്. അത് ഈ ലോകത്തെ മുച്ചൂടും മുടിക്കും , സർവ്വതും നശിപ്പിക്കും. ഈ വൈറസ് മനുഷ്യനെ ഒന്നടങ്കം വിറപ്പിക്കുന്ന മഹാമാരിയായി മാറുമെന്നാണ് പ്രവചനം. മഞ്ഞിനടിയിൽ കൊടുംഭീകരനായ വൈറസുകളുടെ സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. സൈബീരിയയില്‍ നിന്ന് 48,000വർഷം പഴക്കമുള്ള സോംബി വൈറസിനെയും ഇക്കൂട്ടത്തിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. എന്നാൽ 2023ലെ പുതിയ വൈറസ് അന്റാർട്ടിക്കയിൽ നിന്ന് തന്നെയായിരിക്കുമെന്നും സലോമിയും പറയുന്നുണ്ട്. ദക്ഷിണ ധ്രുവത്തിൽ നിന്ന് ആഗോള തലത്തിലേക്ക് ഇത് പടരുമെന്നും പ്രവചനമുണ്ട്. ലോകത്തെ ആകെ ഈ വൈറസ് ബാധിക്കും. ഈ വൈറസിനെതിരെയുള്ള മനുഷ്യന്റെ പോരാട്ടം അധികഠിനമായിരിക്കും. മനുഷ്യൻ നിയന്ത്രിക്കാൻ കഴിയാത്ത രീതിയിൽ അത് നീണ്ടു നിൽക്കുമെന്നും സലോമി പറയുന്നുണ്ട്. ഈ വൈറസിനെ ആരും കൃത്യമായി പ്രതിരോധിച്ചില്ലെങ്കിൽ മനുഷ്യന് അത്, മാനസികമായും, ശാരീരികമായും ഉണ്ടാവാൻ പോകുന്ന പ്രശ്നങ്ങൾ ഭീകരമായിരിക്കും എന്നും പറയപ്പെടുന്നു.
