ചൈനയിലെ കൊവിഡ് വ്യാപനം അതീവ ഗുരുതരം. ലോകം മുഴുവൻ ചൈനയെ ശപിക്കുകയാണ്. ഏറ്റവുമൊടുവിൽ ഇതാ ചൈനയുമായുളള ചങ്ങാത്തമൊക്കെ മാറ്റി നിറുത്തി ചൈനയെ ശപിച്ച് പാക്കിസ്ഥാനും രംഗത്ത് എത്തി. പാക്കിസ്ഥാനിലെ സാഹചര്യം കൈവിട്ടു പോകുന്നു എന്നതാണ് ലഭ്യമാകുന്ന സൂചന. ചൈനയിലെ കൊവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ പാക്കിസ്ഥാനും വടിയെടുക്കുകയാണ്. പാകിസ്ഥാനും പൗരന്‍മാരോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കോവിഡിന്റെ ബിഎഫ് 7 ഒമിക്രോണ്‍ വേരിയന്റിന്റെ ഭീഷണി കണക്കിലെടുത്ത് പാകിസ്ഥാനിലേക്ക് വരുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ പ്രവേശന കേന്ദ്രങ്ങളിൽ നിരീക്ഷണ സംവിധാനം ആരംഭിച്ചതായി പാകിസ്ഥാൻ ഹെൽത്ത് അതോറിറ്റി അറിയിച്ചു കഴിഞ്ഞു. ഏത് സാഹചര്യത്തെയും നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരിക്കണം എന്നും നിര്‍ദ്ദേശമുണ്ട്. ആശുപത്രികളിൽ ഐസിയു സംവിധാനങ്ങളുടെ കാര്യക്ഷമതയും അതുപോലെ മരുന്നുകൾ എത്തിക്കാനുമൊക്കെ പാക് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒമിക്രോൺ വേരിയന്റ് അണുബാധ പടരാതിരിക്കാൻ നിരവധി പ്രധാന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു കഴിഞ്ഞു,. ചൈനയിലെ കോവിഡ് വ്യാപനത്തിൽ ലോക രാജ്യങ്ങളെല്ലാം ആശങ്കാകുലരാണ്. ഈ സാഹചര്യത്തിലാണ് പാകിസ്ഥാനും അനുബന്ധ നടപടികൾ സ്വീകരിക്കാൻ താത്പര്യപ്പെടുന്നത്.
