പരീക്ഷിച്ചത് 92 ബാലിസ്റ്റിക്ക് മിസൈലുകൾ, പ്രദർശിപ്പിച്ചത് 40 മുതല്‍ 50 വരെയുള്ള ആണവ പോർമുനകൾ. ദക്ഷിണ കൊറിയൻ അതിർത്തി കടന്നും, ജപ്പാൻ പടിവാതിൽ കടന്നും, അമേരിക്കൻ മുറ്റത്തും ഒക്കെ മിസൈലുകൽ ചിന്നി ചിതറി. പറഞ്ഞു വരുന്നത് ഉത്തര കൊറിയൻ ഏകാധിപതി കിമ്മിന്റെ വികൃതികളെ പറ്റിയാണ്. 2022 അവസാനിക്കാറാകുമ്പോഴേക്കും, ഒരു വർഷം കൊണ്ട് ഉത്തര കൊറിയ ലോകത്തിന് വേണ്ടി ചെയ്തത് . അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും ഒക്കെ കൂടുതൽ ജാഗരൂകർ ആകേണ്ട വർഷം ആണ് ഇനി വരാൻ പോകുന്നത് 2023 പുതിയ സൈനിക ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുക ആണ് കിം ജോങ് ഉൻ. 2023ലെ പുതിയ സൈനിക ലക്ഷ്യങ്ങൾ വിശദമാക്കി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഇൻ . കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ 8ാമത് കേന്ദ്ര കമ്മിറ്റിയുടെ വിപുലീകൃത പ്ലീനറി യോഗത്തിന്റെ രണ്ടാം ദിവസമായിരുന്നു പുതിയ സൈനിക ലക്ഷ്യങ്ങൽ സംബന്ധിച്ച പ്രഖ്യാപനം കിം ജോങ് ഇൻ നടത്തിയത്. കൊറിയൻ ഉപദ്വീപിലും വിശാലമായ രാഷ്ട്രീയ ഭൂപ്രകൃതിയിലും പുതിയതായി രൂപപ്പെട്ട വെല്ലുവിളി നിറഞ്ഞ സാഹചര്യം അവലോകനം ചെയ്തായിരുന്നു കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം. ഒറ്റപ്പെട്ട രാജ്യം സൈനിക ശക്തി വർദ്ധിപ്പിക്കുന്നത് 2023ലും തുടരും എന്ന് തന്നെയാണ് കിം നൽകുന്ന സൂചന. എന്നാൽ ആ ലക്ഷ്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഈ വർഷം ഉണ്ടായ പോരായ്മകൾ പ്ലീനറി യോഗത്തിൽ കിം ചൂണ്ടി കാണിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിലെ പോരായ്മകൾ മറികടക്കാനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് കിം ജോങ് ഇൻ.
