
ന്യൂഡല്‍ഹി: പ്രാദേശിക അവധികളും ദേശീയ അവധികളും കൂട്ടമായി എത്തുന്നതോടെ ജനുവരി മാസത്തില്‍ ദേശവ്യാപകമായി തന്നെ ബാങ്കുകള്‍ക്ക് പ്രവൃത്തി ദിനങ്ങള്‍ കുറവാണ്. പുതുവത്സരത്തിലെ ആദ്യ മാസമായ ജനുവരിയില്‍ ബാങ്കുകള്‍ വഴി പതിവില്‍ കൂടുതല്‍ വിനിമയ സാദ്ധ്യത നിലനില്‍ക്കുമ്പോഴും 15 ദിവസമാണ് ബാങ്കുകള്‍ക്ക് അവധിയിനത്തില്‍ ലഭിക്കുന്നത്.
ഇതില്‍ പ്രാദേശികമായ അവധികള്‍ കൂടി ഉള്‍പ്പെടുന്നതിനാല്‍ എല്ലായിടത്തും ഒരേ സമയം ബാങ്കുകള്‍ അടഞ്ഞ് കിടക്കില്ലെങ്കിലും അവധി ദിനങ്ങള്‍ കൃത്യമായി മനസ്സിലാക്കി വെച്ചില്ലെങ്കില്‍ അത് അവശ്യ സമയത്ത് പണം പിന്‍വലിക്കാന്‍ നെട്ടോട്ടമോടുന്ന സാഹചര്യത്തിലേയ്ക്ക് കൊണ്ട് എത്തിക്കും. ഈ ദിവസങ്ങളില്‍ എടിഎമ്മുകള്‍ പ്രവര്‍ത്തനസജ്ജമായിരിക്കുമെങ്കിലും തുടര്‍ച്ചയായ ബാങ്ക് അവധി മൂലം എടിഎമ്മുകളിലെയും പണം കാലിയാകാനുള്ള സാദ്ധ്യത നിലനില്‍ക്കുന്നുണ്ട്.
പുതുവത്സര ദിവസങ്ങളില്‍ ആളുകള്‍ സാധാരണയായി പല ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാറുള്ളതിനാല്‍ എടിഎമ്മുകളിലെ പണം ഈ അവധി ദിവസങ്ങളില്‍ എന്ന് വേണമോ കാലിയാകാം. അത് കൊണ്ട് തന്നെ ബാങ്ക് അവധി കൃത്യമായി മനസ്സിലാക്കി ആവശ്യത്തിനുള്ള പണം നേരത്തെ കൈയ്യില്‍ കരുതുന്നതായിരിക്കും ഉചിതം.
►2023 ജനുവരിയിലെ ബാങ്ക് അവധികൾ
•1 ജനുവരി : ഞായറാഴ്ച - പുതുവത്സര ദിനമായതിനാൽ ജനുവരി 1 ന് ബാങ്കുകൾ അടഞ്ഞുകിടക്കും.
•2 ജനുവരി : പുതുവത്സരാഘോഷം കാരണം ഐസ്വാളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
•3 ജനുവരി : ഇമൊയ്നു ഇറാപ്ത ആഘോഷത്തിന്റെ ഭാഗമായി ഇംഫാലിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
•4 ജനുവരി : ഗാൻ-ങായ് കാരണം ഇംഫാലിൽ ബാങ്കുകൾ അടഞ്ഞുകിടക്കും
•8 ജനുവരി : ഞായർ
•12 ജനുവരി : സ്വാമി വിവേകാനന്ദന്റെ ജന്മദിനമായതിനാൽ കൊൽക്കത്തയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
•14 ജനുവരി : രണ്ടാം ശനിയാഴ്ച
•15 ജനുവരി : ഞായർ
•16 ജനുവരി : തിരുവള്ളുവർ ദിനത്തോടനുബന്ധിച്ച് ചെന്നൈയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും
•17 ജനുവരി : ഉഴവർ തിരുനാൾ പ്രമാണിച്ച് ചെന്നൈയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും
•22 ജനുവരി : ഞായർ
•23 ജനുവരി : നേതാജിയുടെ ജന്മദിനമായതിനാൽ കൊൽക്കത്തയിൽ ബാങ്കുകൾ അടഞ്ഞുകിടക്കും
•26 ജനുവരി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും
•28 ജനുവരി : നാലാം ശനിയാഴ്ച
•29 ജനുവരി : ഞായർ