eyes

കണ്ണിന് കുളിർമയേകാനും കൺതടങ്ങളിലെ കറുപ്പ് അകറ്റാനും മാത്രമല്ല കണ്ണിലുണ്ടാകുന്ന അസ്വസ്ഥതകൾക്കും പ്രതിവിധിയാണ് തണുത്ത ടീ ബാഗ്. കൺകുരുവിന് മേൽ ടീ ബാഗ് മൃദുവായി അമർത്തി പത്തോ പതിനഞ്ചോ മിനിട്ട് കണ്ണടച്ച് കിടക്കുക. ദിവസം അഞ്ചോ ആറോ പ്രാവശ്യം ഇങ്ങനെ ചെയ്‌താൽ കൺകുരു അപ്രത്യക്ഷമാകും.

അധികസമയം കംപ്യൂട്ടറിന് മുന്നിലിരിക്കുന്നവർ അതിന് ശേഷം തണുത്ത ടീ ബാഗ് കണ്ണിന് മുകളിൽ വച്ച് കണ്ണടച്ച് വിശ്രമിക്കുക. ദിവസവും 30 മിനിട്ട് ഇങ്ങനെ ചെയ്യാം. കണ്ണിലെ വരൾച്ച മാറാൻ ഇത് അത്യുത്തമമാണ്. ശ്രദ്ധിക്കുക, കണ്ണിന് ചുവപ്പ് നിറം , അസഹനീയമായ ചൊറിച്ചിൽ , അസാധാരണ വീക്കം, കണ്ണിൽ എന്തെങ്കിലും തട്ടുക, പ്രാണികളുടെ കടി, കണ്ണിൽ പ്രാണികൾ വീഴുക എന്നീ സാഹചര്യങ്ങളിൽ ടീ ബാഗ് പ്രതിവിധിയെന്ന് കരുതരുത്. അടിയന്തര വൈദ്യസഹായം തേടുക.