bsf-sniffer-dog

ഷില്ലോംഗ്: മേഘാലയയിൽ അതിർത്തി രക്ഷാ സേനയുടെ നായകളിൽ ഒന്ന് പ്രസവിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിസംബർ അഞ്ചിനാണ് സുരക്ഷാ ചുമതലയ്ക്കായി ഉപയോഗിക്കുന്ന സ്നിഫർ നായകളിൽ ഒന്ന് മൂന്ന് നായകുട്ടികൾക്ക് ജന്മം നൽകിയത്. ഇതിനെ തുടർന്ന് ചട്ടലംഘനം ബോദ്ധ്യപ്പെട്ടതോടെ പെൺ നായ എങ്ങനെ ഗർഭിണി ആയി എന്ന് കണ്ടെത്താൻ സൈനിക കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ചട്ടപ്രകാരം ബിഎസ്എഫിന്റെ ഉയർന്ന സുരക്ഷാ മേഖലയിൽ വിന്യസിച്ചിരിക്കുന്ന നായ അനുവാദം ഇല്ലാതെ ഗർഭം ധരിക്കാൻ പാടില്ല. സേനയിലെ വെറ്ററിനറി വിഭാഗത്തിന്റെ നിർദേശത്തിലും മേൽനോട്ടത്തിനും അനുസരിച്ച് മാത്രമേ പ്രജനനത്തിന് അനുമതിയുള്ളു. ഈ നിയമം നിലനിൽക്കേയാണ് ബിഎസ്എഫ് 43-ാം ബറ്റാലിയനിലെ പെൺ നായ ബോർഡർ ഔട്ട്‌പോസ്റ്റിലെ ബാഗ്‌മാരയിൽ മൂന്ന് നായ്ക്കുട്ടികൾക്ക് ജന്മം നൽകിയത്.

ബിഎസ്എഫിന്റെ സംസ്ഥാനത്തെ പ്രാദേശിക ആസ്ഥാനമായ ഷില്ലേംഗിലെ സൈനിക കോടതിയാണ് .ഡെപ്യൂട്ടി കമാൻഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനോട് വിഷയത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.