bar

തിരുവനന്തപുരം: പുതുവത്സര രാത്രിയിൽ ബാറുകളുടെയും ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെയും പ്രവർത്തനസമയം നീട്ടിയെന്ന് പ്രചാരണം വ്യാജമാണെന്ന് എക്സൈസിന്റെ അറിയിപ്പ്. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നത് രാവിലെ 10 മുതൽ രാത്രി 9 വരെയാണ്. നിയമപ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിന് ശേഷം തുറന്നിരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും എക്‌സൈസ് അറിയിച്ചു.

വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതികൾ അറിയിക്കേണ്ട നമ്പരുകളും എക്സൈസ് പുറത്തുവിട്ടു.

നമ്പർ: 9447178000,9061178000.

പുതുവത്സര രാത്രിയിൽ മദ്യശാലകളുടെ പ്രവർത്തനം നീട്ടിയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചാരണം. ബാറുകൾ ജനുവരി ഒന്ന് പുലർച്ചെ 5 വരെ തുറക്കുമെന്നും ബെവ്കോ ഔട്ട്ലെറ്റുകൾ പുലർച്ചെ ഒരു മണിവരെ തുറക്കുമെന്നുമായിരുന്നു പ്രചാരണം.