mockdrill-pocso

കോഴിക്കോട്: മോക്ഡ്രില്ലിന് ശേഷം മടങ്ങിയ പതിനഞ്ചുകാരനെ പീഡത്തിനിരയാക്കിയ കേസിൽ മാവൂർ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണനെ പ്രതിചേർത്തു. മാവൂരിൽ വെച്ച് നടന്ന മോക്‌ഡ്രില്ലിന് ശേഷം ആംബുലൻസിൽ വെച്ചും കാറിൽ വെച്ചും പീ‌ഡിപ്പിച്ചെന്നായിരുന്നു പരാതി. വ്യാഴാഴ്ത ഉച്ചയോടെയായിരുന്നു സംഭവം.

പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനായി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച മോക്ഡ്രില്ലുകളുടെ ഭാഗമായി കോഴിക്കോട് താലൂക്കിലെ മാവൂർ പഞ്ചായത്തിലും മോക്ഡ്രിൽ നടന്നിരുന്നു. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെ പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ രക്ഷിതാവിന്റെ പരാതി. സംഭവത്തിൽ പോക്‌സോ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞ ശേഷം അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്ക് കടക്കുമെന്നായിരുന്നു പൊലീസ് അറിയിച്ചത്.