
വസ്ത്രധാരണത്തിന്റെ പേരിൽ നടി ഹണി റോസ് സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനത്തിനിരയാകാറുണ്ട്. ബോഡി ഷെയ്മിംഗ് നേരിടുന്നതിനെ കുറിച്ച് നടി തന്നെ പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് ഹണി റോസ്.
താൻ പർദ്ദ ഇട്ടാലും നെഗറ്റീവ് കമന്റ്സ് വരുമെന്ന് താരം പറയുന്നു. എനിക്ക് കംഫർട്ടബിൾ എന്ന് തോന്നുന്ന വേഷമാണ് താൻ ധരിക്കുന്നതെന്നും തന്റെ ലൈഫിന്റെ ഭാഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട് അത് മാറ്റേണ്ട കാര്യമില്ലെന്നും ഹണി റോസ് പറഞ്ഞു. വളരെ ചെറിയൊരു കാര്യം മതി പെട്ടെന്ന് വിഷമം വരുന്ന ആളാണ് ഞാൻ. വീണ്ടും അത് തുടർന്നു കൊണ്ടിരിക്കുമ്പോൾ ഇംപാക്ടും കുറയുമല്ലോ. ഓരോ പരിപാടി നോക്കിയാണ് ഡ്രസുകൾ തിരഞ്ഞെടുക്കുക. നമ്മളെ ഉദ്ഘാടനത്തിനോ മറ്റോ വിളിക്കുന്നവർക്ക് അതൊരു പ്രശ്നമായി തോന്നില്ല. പിന്നെ ആർക്കാണ് പ്രശ്നം എന്ന് ചോദിച്ചാൽ, ഈ ഫോണിനകത്തുള്ള ചെറിയൊരു ശതമാനം ആൾക്കാർക്ക് ആണ്. ഇത് വരെയും എന്റെ മുന്നിൽ വന്ന് ഇതേപറ്രി ആരും സംസാരിച്ചിട്ടില്ല. ഈ വസ്ത്രം ഇടണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ കുറച്ചുപേർ പറയുന്നു അങ്ങനെ ചെയ്യരുതെന്ന്. നമ്മുടെ ലൈഫിന്റെ ഭാഗമേ അല്ലാത്ത ആരെങ്കിലും പറയുന്നത് കേട്ട് അവരെ പേടിച്ച് അത് ഉപേക്ഷിക്കേണ്ട കാര്യമെന്താണ്. അങ്ങനെ ജീവിക്കാൻ ആർക്കു പറ്റും എന്നും ഹണി റോസ് ചോദിക്കുന്നു.
കഴിഞ്ഞ ദിവസം ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള തന്റെ ട്രോളുകൾ ഹണി റോസ് പങ്കുവച്ചിരുന്നു. മോഹൻലാലിനൊപ്പമുള്ള മോൺസ്റ്ററാണ് ഹണി റോസിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.