fire-works

കാസർകോട്: കാസർകോട് പാലാവയൽ സെന്റ് ജോൺസ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ അപകടം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ദേവാലയത്തിലെ പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടയിൽ എട്ട് മണിയോടെയാണ് അപകടമുണ്ടായത് . ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എല്ലാ വർഷവും പള്ളിയിലെ പെരുന്നാളും പുതുവത്സര ആഘോഷവും ഒന്നിച്ചാണ് ആഘോഷിച്ച് വരുന്നത്. ഇതിന്റെ ഭാഗമായി നടന്ന

വെടിക്കെട്ടിനിടെ പടക്കം ആൾക്കാരുടെ ഇടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടം സംഭവിച്ചവർക്ക് കാലിനാണ് നിസാരമായ പരിക്കേറ്റിട്ടുള്ളത്.