മഞ്ചേരി : കഞ്ചാവ് കൈവശം വച്ചതിന് പിടിയിലായ യുവാവിനെ മഞ്ചേരി എന്‍.ഡി.പി.എസ് സ്‌പെഷ്യല്‍ കോടതി പത്തു വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അമരമ്പലം സ്വദേശി ചോലോത്ത് ജാഫറിനെയാണ്(40) ജഡ്ജി എം.പി ജയരാജ് ശിക്ഷിച്ചത്. 2021 ജൂലൈ ആറിന് അരിയല്ലൂര്‍ മുതുവത്തുംകണ്ടി ടിപ്പുസുല്‍ത്താന്‍ റോഡില്‍ വച്ചാണ് ഇയാളെ പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഓഫീസര്‍ പിടികൂടിയത്. പ്രതി സഞ്ചരിച്ച കാറില്‍ നിന്നും നാലു കിലോ കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കരുളായിയിലെ വീട്ടില്‍ സൂക്ഷിച്ച 18 കിലോ കഞ്ചാവും പിടികൂടി.