
നിളപോലെ ഒഴുക്കോടെയുള്ള അവതരണത്തിലൂടെ ഹൈസ്‌കൂൾ വിഭാഗത്തിൽ ചീക്കോട് കെ.കെ.എം. എച്ച്.എസ്.എസിലെ നിള മിമിക്രിയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. റെയിൽവേ സ്റ്റേഷൻ അനൗൺസ്‌മെന്റ്, നാദസ്വരം, ഇടയ്ക്ക, മയിൽ തുടങ്ങിയവയ്ക്കൊപ്പം നടിമാരായ ഷീല, അടൂർ ഭവാനി എന്നിവരുടെ ശബ്ദവും എട്ടാം ക്ലാസുകാരി നിള അനുകരിച്ചു. നാടക പ്രതിഭ വിശ്വം കെ അഴകത്തിന്റെ കൊച്ചുമകളും സീരിയൽ, ചലച്ചിത്ര സംവിധായകൻ ചീക്കോട് വിശ്വാസ് വീട്ടിൽ രാഹുൽ കൈമലയുടേയും രമ്യയുടെയും ഏകമകളുമാണ്.
അച്ഛൻ തന്നെയാണ് മിമിക്രി പഠിപ്പിക്കുന്നത്. സി.ബി.എസ്.ഇ സംസ്ഥാന കലോത്സവത്തിൽ മോണോആക്ടിൽ 2019ൽ രണ്ടാം സ്ഥാനം നേടിയിരുന്നു.