
പരപ്പനങ്ങാടി: എസ്.എൻ.ഡി.പി യോഗം അരിയല്ലൂർ ശാഖയും ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ദേവീവിലാസം എ.യു.പി സ്കൂളിൽ എസ്.എൻ.ഡി.പി യോഗംപരപ്പനങ്ങാടി യൂണിയൻ കൺവീനർ ശിവാനന്ദൻ പൂതേരി ഉദ്ഘാടനം ചെയ്തു. ശാഖ എക്സിക്യുട്ടീവ് മെമ്പർ വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സദാനന്ദൻ സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കുമാർ കോട്ടാശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ഹോസ്പിറ്റൽ പി.ആർ. ഒ സൽമാൻ ക്യാമ്പ് വിശദീകരണം നടത്തി. 
നവജീവൻ ശാഖ പ്രസിഡന്റ് ദിലീപ് കുമാർ ആശംസകളർപ്പിച്ചു.
ശ്രീതു സുമിത്, ശ്രീചല രാഗേഷ് , സവിത ബാബു, രതീദേവി, ധന്യ, വി. വേലായുധൻ, കെ. ബാബുരാജ്, എൻ.വി. ശശിധരൻ, ഇ സുരേഷ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അശ്വതി ഷിനോജ് നന്ദി പറഞ്ഞു.