c
വെട്ടം എ.എം.യു.പി സ്‌കൂളിനുള്ള സ്‌പോർട്സ് കിറ്റ് വ്യാപാരി വ്യവസായി സമിതി തിരൂർ ഏരിയ പ്രസിഡന്റ് ജലീൽ മയൂര വിതരണം ചെയ്യുന്നു.

തിരൂർ: വ്യാപാരി വ്യവസായി സമിതി തിരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടം എ.എം.യു.പി സ്‌കൂളിന് സൗജന്യമായി സ്‌പോർട്സ് കിറ്റ് നൽകി. വ്യാപാരി വ്യവസായി സമിതി തിരൂർ ഏരിയ പ്രസിഡന്റ് ജലീൽ മയൂര ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.വി.രാജു അദ്ധ്യക്ഷനായി. വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി കെ.കെ.ജാഫർ, യൂണിറ്റ് സെക്രട്ടറി ഹസ്സൻ ചക്കുങ്ങൽ,​ പ്രസിഡന്റ് വി.കെ.നിസ്സാം,​ പി.ടി.എ വൈസ് പ്രസിഡന്റ് യു.ജലീൽ, ബാബു മാസ്റ്റർ, മാനേജർ ഹൈദരാലി,​ സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് പി.രാജി,​ സുബൈർ മാസ്റ്റർ സംസാരിച്ചു.