s
കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസും ആധാർ ലിങ്കിംഗ് ക്യാമ്പും പെരിന്തൽമണ്ണ തഹസിൽദാർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

പെരിന്തൽമണ്ണ: രാമപുരം ജെംസ് കോളേജിൽ ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി കോളേജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസും ആധാർ ലിങ്കിംഗ് ക്യാമ്പും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.നവീൻ മോഹൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പെരിന്തൽമണ്ണ തഹസിൽദാർ ഷാജി ജോസഫ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം, വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നത്, ആധാർ കാർഡ് ലിങ്കിംഗ്, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനം എന്നീ വിഷയങ്ങളിൽ കൊണ്ടോട്ടി ലാൻഡ് അക്വിസിഷൻ തഹസിൽദാർ പി.വേണുഗോപാൽ, ശൈലേഷ് ക്ലാസുകളെടുത്തു. ഇലക്ടറൽ ലിറ്ററസി ക്ലബ് കോ-ഓർഡിനേറ്റർ എം.ഡി.രഘു,
ഡെപ്യൂട്ടി തഹസിൽദാർ അബ്ദുൽ റഷീദ്, യൂണിയൻ ചെയർമാൻ സി.സൈദലവി സംസാരിച്ചു.
വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മികച്ച പങ്കാളിത്തവും പരിപാടിക്ക് ലഭിച്ചു.