malappuram

വ​ണ്ടൂ​ർ​:​ ​പു​ള്ളി​പ്പാ​ടം​ ​തൂ​ക്കു​പാ​ലം​ ​പു​ന​ർ​നി​ർ​മ്മാ​ണ​ത്തി​ന് 3.42​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഭ​ര​ണാ​നു​മ​തി​ ​ല​ഭി​ച്ചു. 2019​ലെ​ ​പ്ര​ള​യ​ത്തെ​ ​തു​ട​ർ​ന്ന് ​മ​മ്പാ​ട് ​ചാ​ലി​യാ​ർ​ ​പു​ഴ​യ്ക്ക് ​കു​റു​കെ​യു​ള്ള​ ​പു​ള്ളി​പ്പാ​ടം​ ​തൂ​ക്കു​ ​പാ​ലം​ ​പൂ​ർ​ണ്ണ​മാ​യും​ ​ത​ക​ർ​ന്നി​രു​ന്നു.​ ​തൂ​ക്കു​പാ​ലം​ ​പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​തി​നു​ ​വേ​ണ്ടി​ 2020​ലെ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ത​ദ്ദേ​ശ​ ​റോ​ഡ് ​പു​ന​രു​ദ്ധാ​ര​ണ​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ 2.81​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഭ​ര​ണാ​നു​മ​തി​ ​ല​ഭി​ച്ചി​രു​ന്നു.​ ​പ്ര​വ​ർ​ത്തി​ ​വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ​എ.​പി.​അ​നി​ൽ​കു​മാ​ർ​ ​എം.​എ​ൽ.​എ.​ ​മു​ഖ്യ​മ​ന്ത്രി​യോ​ടും,​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​വ​കു​പ്പു​ ​മ​ന്ത്രി​യോ​ടും​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജി.​എ​സ്.​ടി​യി​ൽ​ ​വ​ന്ന​ ​വ​ർ​ദ്ധ​ന​വ് ​ഉ​ൾ​പ്പെ​ടെ​ ​എ​സ്റ്റി​മേ​റ്റ് ​തു​ക​യി​ൽ​ ​നി​ന്ന് ​അ​മ്പ​ത് ​ല​ക്ഷ​ത്തി​ല​ധി​കം​ ​രൂ​പ​യു​ടെ​ ​വ്യ​ത്യാ​സം​ ​വ​ന്ന​തി​നാ​ൽ​ ​പ്ര​വൃ​ത്തി​ ​നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.​ ​