
പെരിന്തൽമണ്ണ: ഹോക്കി കേരള മലപ്പുറം നവോദയ വിദ്യാലയത്തിൽ സംഘടിപ്പിച്ച ജില്ലാ സബ്ജൂനിയർ ഗേൾസ് ഹോക്കി ടൂർണ്ണമെന്റിൽ കടുങ്ങപുരം ജി.എച്ച്.എസ്.എസ് തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
സംസ്ഥാന താരങ്ങളായ സി.ശ്രേയ, എ.സ്നേഹ, പി.അഭില, സി.കെ അയിഷ സന, പി. അതുല്യ എന്നിവർ ടീമംഗങ്ങളായിരുന്നു.
വിജയികൾക്ക് കേരള ഹോക്കി മലപ്പുറം ജില്ലാ പ്രസിഡന്റ് പാലോളി അബ്ദുറഹ്മാൻ ട്രോഫികൾ വിതരണം ചെയ്തു. സംസ്ഥാന സബ് ജൂനിയർ ഗേൾസ് ചാമ്പ്യൻഷിപ്പ് മലപ്പുറത്ത് സംഘടിപ്പിക്കുമെന്ന് സെക്രട്ടറി എം.ഉസ്മാൻ അറിയിച്ചു.