
തിരൂരങ്ങാടി : ഷിഗെല്ല രോഗത്തിന്റെ പശ്ചാത്തലത്തിൽ മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഒട്ടേറെ നിയമലംഘനങ്ങൾ കണ്ടെത്തി. മൂന്നിയൂർ ആലിൻചുവട് അങ്ങാടിയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ, ബേക്കറി, ഫ്രൂട്സ് കട എന്നിവ പരിശോധിച്ചതിൽ ആരോഗ്യകരമല്ലാത്ത സാഹചര്യം കണ്ടെത്തി. ഇവ പരിഹരിക്കാൻ നിർദ്ദേശം നൽകി.
നെടുവ ഹെൽത്ത് ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിലിന്റെയും ഹെൽത്ത് സൂപ്പർ വൈസർ എ.കെ.ഹരിദാസിന്റെയും നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.സവിത, എം.എസ്. അരുൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം. അജിത, എം. ജലീൽ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
പരിശോധന വരുംദിവസങ്ങളിലും തുടരും.