
മലപ്പുറം: കെട്ടിട ഉടമകൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി എം.ബി.രാജേഷ് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പഴേരി ഷെരീഫ് ഹാജിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തിന് ഉറപ്പ് നൽകി.
വിവിധ ആവശ്യങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടാണ് ഭാരവാഹികൾ മന്ത്രിയെ കണ്ടത്. സംഘം മുഖ്യമന്ത്രി, മന്ത്രിമാരായ വി.ശിവൻകുട്ടി, വി.അബ്ദുറഹ്മാൻ, സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ , പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവർക്കും നിവേദനം സമർപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി നടരാജൻ പാലക്കാട്, വർക്കിംഗ് സെക്രട്ടറി പി.പി.അലവിക്കുട്ടി, വൈസ് പ്രസിഡന്റ് പി.എം.ഫാറൂഖ് കാസർകോട്, കെരയത്ത് ഹമീദ് ഹാജി നാദാപുരം, റീഗിൾ മുസ്തഫ മണ്ണാർക്കാട്, വി.ടി.മുഹമ്മദ് റാഫി കാളികാവ് എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.