d

എടപ്പാൾ: മാണൂരിൽ മലബാർ എഡ്യുക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ചു നൽകിയ ഒമ്പത് വീടുകളുടെ താക്കോൽദാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ ഡോ. സി.പി. അലി ബാവഹാജി അദ്ധ്യക്ഷനായിരുന്നു. മുൻ എം.എൽ.എമാരായ കെ.എൻ.എ. ഖാദർ, എം. ഉമ്മർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.പി.പി. മോഹൻദാസ്, വി.കെ.എം. ഷാഫി, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം അഡ്വ.സി.കെ. പത്മനാഭൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ, സി.പി. തുഫൈൽ മുഹമ്മദ്, നൗഷാദ് യൂനസ് , സി. ഹരിദാസ്, അഡ്വ.ശിഹാബ് മേച്ചേരി, കെ.വി. ആഷിർ എന്നിവർ പ്രസംഗിച്ചു.