d

കുറ്റിപ്പുറം : മുൻവർഷങ്ങളിൽ പൊന്നാനിയിൽ നിന്നും ശബരിമലയിലേക്ക് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ നിറുത്തലാക്കിയത് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി, ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർക്ക് നിവേദനം നൽകി.
പൊന്നാനി ഡിപ്പോയിൽ നിന്ന് സർവ്വീസുകൾ ആരംഭിച്ച് ശബരിമല ഇടത്താവളമായ ചമ്രവട്ടം അയ്യപ്പൻ കാവ് ക്ഷേത്രം വഴി ശബരിമലയിലേക്ക് ദിവസവും സർവ്വീസ് ആരംഭിക്കണമെന്നാണ് ആവശ്യം.
ഡിപ്പോയുടെ വികസനത്തിന് ആവശ്യമായ നടപടികളെടുക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്, ഡി.സി.സി എക്സിക്യൂട്ടിവ് അംഗം സുരേഷ് പുന്നക്കൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ.പവിത്രകുമാർ, പൊന്നാനി മണ്ഡലം പ്രസിഡന്റ് എം. അബ്ദുൾ ലത്തീഫ്, ഈഴുവത്തിരുത്തി മണ്ഡലം പ്രസിഡന്റ് എൻ.പി.നബീൽ, ആർ.വി.മുത്തു, റഹിം കടവനാട്, ഫജറു പട്ടാണി എന്നിവർ പങ്കെടുത്തു.