
പെരിന്തൽമണ്ണ: കിസാൻ സർവീസ് സൊസൈറ്റി അങ്ങാടിപ്പുറം യൂണിറ്റ് ഭാരവാഹികളുടെയും അംഗങ്ങളുടെയും സത്യപ്രതിജ്ഞാ ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ജോയ് ജോസഫ് മൂക്കാൻതോട്ടം ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറത്ത് യൂണിറ്റ് പ്രസിഡന്റ് എബ്രഹാം ചക്കുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് ചെയർമാൻ സുനിൽകുമാർ ക്ലാസ് നയിച്ചു. വിവിധ തരം കാർഷികോപകരണങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. ചർച്ചകൾക്ക് ബിജു ജോസഫ്, സുനിൽ ജോസഫ്, വർഗീസ് പുതുശ്ശേരി, റോസമ്മ റെജി, ജെറിൻ, ഡാനിമോൻ, അനിൽ പുലിപ്ര, ഷഹർബാൻ, മെഹറൂഫ്, ജെയിംസ് തെക്കേക്കുറ്റ് എന്നിവർ നേതൃത്വം നൽകി.