jjjjjjj

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​വി​ൽ​പ്പ​ന​യ്ക്കാ​യി​ ​വാ​ഹ​ന​ത്തി​ൽ​ ​കൊ​ണ്ടു​ ​വ​രി​ക​യാ​യി​രു​ന്ന​ 15​ ​ലി​റ്റ​ർ​ ​വി​ദേ​ശ​മ​ദ്യ​വു​മാ​യി​ ​മ​ങ്ക​ട​ ​ഞാ​റ​ക്കാ​ട് ​സ്വ​ദേ​ശി​ ​ഞാ​റ​ക്കാ​ട്ടി​ൽ​ ​ജ​യ​കു​മാ​ർ​ ​എ​ന്ന​ ​ജ​യ​നെ​ ​(40)മ​ങ്ക​ട​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​മ​ക്ക​ര​പ്പ​റ​മ്പി​ൽ​ ​വ​ച്ചാ​ണ് ​സ്കൂ​ട്ട​ർ സഹിതം ​ ​യു​വാ​വി​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​മ​ങ്ക​ട​യി​ലും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​അ​ന​ധി​കൃ​ത​ ​മ​ദ്യ​വി​ൽ​പ്പ​ന​ ​ന​ട​ക്കു​ന്ന​താ​യി​ ​പൊ​ലീ​സി​ന് ​ധാ​രാ​ളം​ ​പ​രാ​തി​ക​ൾ​ ​ല​ഭി​ച്ചി​രു​ന്നു.​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​യു​വാ​ക്ക​ൾ​ക്കി​ട​യി​ലും​ ​അ​ന്യ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും​ ​അ​ന​ധി​കൃ​ത​മാ​യി​ ​മ​ദ്യം​ ​വി​ൽ​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച് ​വി​വ​രം​ ​ല​ഭി​ച്ചു.​ ​തു​ട​ർ​ന്ന് ​നി​രീ​ക്ഷ​ണം​ ​ശ​ക്ത​മാ​ക്കി​യി​രു​ന്നു .​ ​മ​ല​പ്പു​റ​ത്ത് ​നി​ന്ന് ​മ​ദ്യം​ ​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ​പ്ര​തി​ ​അ​റ​സ്റ്റി​ലാ​യ​ത്.​ ​
ആ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ൽ​ ​വി​ൽ​പ്പ​ന​ ​ന​ട​ത്താ​ൻ​ ​മ​ദ്യം​ ​ശേ​ഖ​രി​ച്ചു​വ​രി​കാ​യി​രു​ന്നു.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​