
പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി വാഹനത്തിൽ കൊണ്ടു വരികയായിരുന്ന 15 ലിറ്റർ വിദേശമദ്യവുമായി മങ്കട ഞാറക്കാട് സ്വദേശി ഞാറക്കാട്ടിൽ ജയകുമാർ എന്ന ജയനെ (40)മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മക്കരപ്പറമ്പിൽ വച്ചാണ് സ്കൂട്ടർ സഹിതം  യുവാവിനെ കസ്റ്റഡിയിലെടുത്തത്. മങ്കടയിലും പരിസര പ്രദേശങ്ങളിലും അനധികൃത മദ്യവിൽപ്പന നടക്കുന്നതായി പൊലീസിന് ധാരാളം പരാതികൾ ലഭിച്ചിരുന്നു. അന്വേഷണത്തിൽ യുവാക്കൾക്കിടയിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും അനധികൃതമായി മദ്യം വിൽക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് നിരീക്ഷണം ശക്തമാക്കിയിരുന്നു . മലപ്പുറത്ത് നിന്ന് മദ്യം കൊണ്ടുവരുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. 
ആഘോഷദിവസങ്ങളിൽ വിൽപ്പന നടത്താൻ മദ്യം ശേഖരിച്ചുവരികായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.