
പെരിന്തൽമണ്ണ: മനുഷ്യാവകാശ അവബോധ പ്രചാരണ പരിപാടികളുമായി ഹ്യൂമൻ റൈറ്റ് മിഷൻ പെരിന്തൽമണ്ണ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു. മനുഷ്യാവകാശ പ്രവർത്തകരെ നിർഭയരായി ഭരണകൂട, കോർപ്പറേറ്റ് ചൂഷണങ്ങൾക്കെതിരെ പോരാടാൻ പര്യാപ്തരാക്കുന്ന തരത്തിൽ നിയമ നിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.പ്രസിഡന്റ് അഷ്റഫ് കിഴിശ്ശേരി, ജനറൽ സെക്രട്ടറി യൂനസ് കിഴക്കേതിൽ, ജോയിന്റ് സെക്രട്ടറി അലി അബ്ദുള്ള കിഴിശ്ശേരി, വൈസ് പ്രസിഡന്റ് വേലായുധൻ പുത്തൂർ, ജാഫർ കിഴിശ്ശേരി, ഷംസുദ്ധീൻ കിഴക്കേതിൽ, ഷെറിൽ ബാബു നെച്ചിയിൽ എന്നിവർ പങ്കെടുത്തു.