d


പെരിന്തൽമണ്ണ: സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലയിൽ പ്രവൃത്തി പഠന അദ്ധ്യാപകർക്കുള്ള ക്രിയേറ്റീവ് ശിൽപ്പശാല പെരിന്തൽമണ്ണ കെ.പി.എം റെസിഡൻസിയിൽ നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല പ്രൊജക്ട് കോ ഓർഡിനേറ്റർ ടി. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ പി. മനോജ് കുമാർ, എം.ഡി മഹേഷ്, പെരിന്തൽമണ്ണ ബി.പി.സി വി.എൻ ജയൻ, ബി.ആർ.സി ട്രെയ്നർ എം.പി സുനിൽകുമാർ, പരിശീലകരായ ഷിബിലി പി. റാം, ഷെമീന ഓടക്കൽ, കെ.ദീപ്തി എന്നിവർ പ്രസംഗിച്ചു.