
മലപ്പുറം: ഈസ്റ്റ് ജില്ലാ എസ്.വൈ.എസ് നടത്തുന്ന ഉസ്വ സമൂഹ വിവാഹത്തോടനുബന്ധിച്ച് മലപ്പുറത്ത് വിളിച്ചു ചേർത്ത വെൽവിഷേഴ്സ് മീറ്റിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായി. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പദ്ധതി അവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ റഹ്മാൻ ഫൈസി കാവനൂർ, എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. ഷാഫി ഹാജി ചെമ്മാട്, എസ്.വൈ.എസ് ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര തുടങ്ങിയവർ പ്രസംഗിച്ചു.