
മലപ്പുറം : അറവ് കന്നുകാലികൾക്ക് ഇല്ലാത്ത രോഗങ്ങളുണ്ടെന്ന രീതിയിൽ പ്രചാരണം നടത്തി ഇറച്ചി വിൽപ്പനയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഓൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി വിലയിരുത്തി.
മലപ്പുറം ജില്ലയിലുള്ള അറവുശാലകളിലേക്കുള്ള കന്നുകാലികളെ തമിഴ്‌നാട്, കർണ്ണാട, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്. ഇവിടങ്ങളിലൊന്നും കന്നുകാലികളിൽ രോഗം കണ്ടെത്തിയിട്ടില്ല. നാലുവർഷം മുമ്പ് മുമ്പത്തെ ഫോട്ടോയാണ് ഇപ്പോൾ ഫേസ്ബുക്കിലൂടെയും വാട്സ്ആപ്പിലുടെയും പ്രചരിപ്പിക്കുന്നത്.
ജില്ലാ പ്രസിഡന്റ് ബഷീർ വണ്ടൂർ, ജനറൽ സെക്രട്ടറി മഞ്ചേരി ഖാലിദ് , ശിഹാബ് ഗുരുക്കൾ, ജോസഫ് കോണംപാറ, നാസർ പനങ്ങാട്, അഷ്റഫ് പള്ളിക്കൽ ബസാർ എന്നിവർ പങ്കെടുത്തു.